പാലക്കാട് പട്ടാമ്പി വിളയൂരിൽ കാറിടിച്ച് കാലമായത്രക്കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. മിനി വാനിൽ വന്നിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന ഓടുപാറയിൽ പെരുമ്പാളി സൈതാലി മുസ്ലിയാരുടെ മകൻ അബൂബക്കർ ജമാലി ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

