Category: Accident

പാലക്കാട് തെരുവുനായ ആക്രമണം രൂക്ഷം; ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരനും തൃത്താലയിൽ 10 വയസുകാരനും കടിയേറ്റു

പാലക്കാട്: ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു.* ഒറ്റപ്പാലം നഗരത്തിലും തൃത്താല കപ്പൂരിലും നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഒരു ദിവസത്തിനിടെ തന്നെ 8 ഓളം പേർക്കാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നായയുടെ കടിയേറ്റത്. ഇത് നാട്ടുകാരിൽ വലിയ ഭീതി പടർത്തിയിരിക്കുകയാണ്. *ഒറ്റപ്പാലത്ത്…

വല്ലപ്പുഴയിൽ വാഹനത്തിൽ നിന്ന് വീണ കന്നാസ് പൊട്ടി ദുരന്തം; രാസവസ്തു തെറിച്ച് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു

പാലക്കാട് വല്ലപ്പുഴയിൽ വാഹനത്തിൽ നിന്ന് വീണ പ്ലാസ്റ്റിക് കാനിൽ നിന്ന് ദ്രാവക രൂപത്തിലുള്ള രാസവസ്തു തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. വല്ലപ്പുഴ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബസ് കാത്തു നിന്നിരുന്ന രണ്ട് സ്ത്രീകൾക്കാണ് പൊള്ളലേറ്റത്. ഇവരെ ഉടൻ തന്നെ ചെർപ്പുളശ്ശേരി…

തിരുമിറ്റക്കോട് ക്വാറി അപകടം; ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി

തിരുമിറ്റക്കോട് കറുകപുത്തൂർ ക്വാറിയിൽ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് നിന്നെത്തിയ സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് ചളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി…

തിരുമിറ്റക്കോട് ക്വാറിയിൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കായി തിരച്ചിൽ 10-ാം മണിക്കൂറിലേക്ക്, ലോറി കണ്ടെത്തി. ഉയർത്താനുള്ള ശ്രമം തുടരുന്നു

തിരുമിറ്റക്കോട് കറുകപുത്തൂർ അകിലാണത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തിരച്ചിൽ 10-ാം മണിക്കൂറിലേക്ക്. ലോറി കണ്ടെത്തി ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഡ്രൈവർ വടക്കേക്കര സ്വദേശി അബു താഹിർ ഓടിച്ച ലോറിയാണ് തലകീഴായി 40 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. പാലക്കാട് തിരുമിറ്റക്കോട്…

ബൈക്കിടിച്ച് തെറിച്ചുവീണ വയോധികന്റെ കാലിലൂടെ കാർ കയറിയിറങ്ങി. ആറങ്ങോട്ടുകര തലശ്ശേരിയിൽ 70 കാരന് ദാരുണാന്ത്യം.

കാൽനടയാത്രക്കാരനെ ബൈക്കിടിച്ച് തെറിപ്പിച്ചതിന് പിന്നാലെ പിന്നിൽ നിന്ന് അമിത വേഗതയിൽ വന്ന കാറിന്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. ആറങ്ങോട്ടുകര തലശ്ശേരിയിലാണ് നാടിനെ നടുക്കിയ അപകടം. തലശ്ശേരി യത്തീംഖാന പരിസരത്ത് താമസിക്കുന്ന കോന്തത്തുഞാലിൽ വീട്ടിൽ 70 വയസ്സുകാരനായ കൃഷ്ണൻകുട്ടിയാണ് മരിച്ചത്.…

ഓങ്ങല്ലൂരിൽ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം; പട്ടാമ്പി, ഷൊർണൂർ ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ഓങ്ങല്ലൂരിൽ സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപിടുത്തം. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം ഉണ്ടായത്. തീപിടുത്തം ഉണ്ടായി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. പട്ടാമ്പിയിൽ നിന്നും ഷൊർണൂരിൽ നിന്നും എത്തിയ അഗ്നിശമന…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിൽ നിന്ന് MDMA പിടിച്ചെടുത്തു; പട്ടാമ്പി ആമയൂർ സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ പട്ടാമ്പി സ്വദേശി യുവാവിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. പട്ടാമ്പി ആമയൂർ സ്വദേശി ചിരങ്ങൻതൊടി സിബിനെ (32) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 21.42 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.…

പട്ടാമ്പി മുതുതല കൊഴിക്കോട്ടിരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട കാർ കുട്ടികൾക്കിടയിലേക്ക് ഇടിച്ചുകയറി, 2 കുട്ടികൾക്ക് പരിക്ക്

പട്ടാമ്പി: പട്ടാമ്പി മുതുതല കൊഴിക്കോട്ടിരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ കുട്ടികൾക്കിടയിലേക്ക് ഇടിച്ചുകയറി 2 കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. പട്ടാമ്പി ശങ്കരമംഗലം മുതുതല പാതയിൽ കൊഴിക്കോട്ടിരിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചാണ്…

ഒറ്റപ്പാലം മുളഞ്ഞൂരിൽ ഹിറ്റാച്ചി മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു; മരിച്ചത് ബംഗാൾ സ്വദേശി

ഒറ്റപ്പാലം: ഒറ്റപ്പാലം ലക്കിടി മുളഞ്ഞൂരിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഓപ്പറേറ്റർ മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മുളഞ്ഞൂരിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്. മുറിച്ചിട്ട മരത്തടികൾ ലോറിയിലേക്ക് കയറ്റാനായി കൊണ്ടുവന്നതായിരുന്നു ഹിറ്റാച്ചി.…

വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയുടെ പിന്നിലേക്ക് അതേ ദിശയിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ…