Category: Crime

പട്ടാമ്പിയിൽ വൻ ലഹരിവേട്ട; ആമയൂരിൽ കുടുംബമായി താമസിച്ച് കഞ്ചാവ് വിൽപ്പന, 13 കിലോയുമായി ബംഗാൾ സ്വദേശി പിടിയിൽ

പാലക്കാട് പട്ടാമ്പിയിൽ വാടക ക്വാർട്ടേഴ്സിൽ കുടുംബമായി താമസിച്ച് നടത്തിവന്ന കഞ്ചാവ് വിൽപ്പന പിടികൂടി പട്ടാമ്പി പോലീസ്.* 13 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി ചാബി മണ്ഡലിനെ (56) അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി പോലീസും ജില്ലാ ഡാൻസാഫ്…

ശ്രീകാര്യം അഭിറാം കൊലക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ, കൊലപാതകം വാക്കുതർക്കത്തെ തുടർന്ന്

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. സംഭവ സമയത്ത് ഇയാളും സ്ഥലത്തുണ്ടായിരുന്നുവെന്ന്…

മണ്ണാർക്കാട് വൻ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശികളായ രണ്ടുപേർ 24 കിലോ കഞ്ചാവുമായി പിടിയിൽ

*മണ്ണാർക്കാട്: പാലക്കാട് ജില്ലയിൽ വൻ ലഹരി വേട്ട.* സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ മണ്ണാർക്കാട് പോലീസിന്റെ പിടിയിൽ. തമിഴ്‌നാട് ധർമ്മപുരി ജില്ലയിലെ മൊരപ്പൂർ സ്വദേശി കതിർവേൽ (37), ഹരൂർ താലൂക്കിലെ കൊട്ടപ്പടി സ്വദേശി ഭാരത്…

തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവൻ കവർച്ച; പിന്നിലെ വാതിൽ വഴി കയറി, അലമാര പൊളിച്ചു

പാലക്കാട് തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്നിൽ വീട് കുത്തിത്തുറന്ന് 20 പവനോളം സ്വർണാഭരണങ്ങളും 5,000 രൂപയും മോഷ്ടിച്ചു. തയ്യിൽ ഫൈസലിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷണം നടന്നത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഫൈസൽ വിദേശത്താണ്. ഭാര്യ റസീനയും മക്കളായ സാലിമും…

പാലക്കാട് ഹാഷിഷ് ഓയിലും മെത്താംഫെറ്റമിനുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട് : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് വിഭാഗം നടത്തിയ വാഹനപരിശോധനയിൽ ഹാഷിഷ് ഓയിലും മെത്താംഫെറ്റമിനുമായി മലപ്പുറം സ്വദേശി പിടിയിലായി. ഏറനാട്, കാരക്കുന്ന് സ്വദേശി അനന്തു ഭാസ്കർ (31) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 420.692 ഗ്രാം ഹാഷിഷ് ഓയിലും 0.527 ഗ്രാം…

പാലക്കാട് കാവശ്ശേരിയിൽ നാടിനെ നടുക്കിയ സംഭവം; പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ച വലിയുപ്പ പതിനാറുകാരന്റെ കുത്തേറ്റ് മരിച്ചു

പാലക്കാട് കാവശ്ശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയുപ്പ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. സ്വന്തം പേരക്കുട്ടികളായ രണ്ട് കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ്…

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല; രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസിന് ഇയാളെക്കുറിച്ചുള്ള നിർണായക സൂചനകൾ ലഭിച്ചത്.…

മുതുതല കൊഴിക്കോട്ടിരിയിൽ ഉപേക്ഷിച്ച നിലയിൽ 1000 ലിറ്റർ വാഷ് കണ്ടെത്തി; പട്ടാമ്പി എക്സൈസ് പരിശോധന

മുതുതല കൊഴിക്കോട്ടിരിയിൽ ഉപേക്ഷിച്ച നിലയിൽ 1000 ലിറ്റർ വാഷ് കണ്ടെത്തി. പട്ടാമ്പി എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തണ്ടറിന്റെയും സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെയും ഭാഗമായാണ് പരിശോധന നടത്തിയത്. പട്ടാമ്പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മുതുതല, കൊഴിക്കോട്ടിരി…

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു വീട് തകർന്നു; 70-കാരി ഗൃഹനാഥ അറസ്റ്റിൽ

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്ന സംഭവത്തിൽ ഗൃഹനാഥ അറസ്റ്റിൽ. കടമ്പൂർ ചേറങ്ങോട്ടിൽ 70-കാരിയായ ജാനകിയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാനകിയെ ആശുപത്രി വിട്ടതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയാണ് കടമ്പൂരിൽ നടുക്കുന്ന…

ബൈക്കിടിച്ച് തെറിച്ചുവീണ വയോധികന്റെ കാലിലൂടെ കാർ കയറിയിറങ്ങി. ആറങ്ങോട്ടുകര തലശ്ശേരിയിൽ 70 കാരന് ദാരുണാന്ത്യം.

കാൽനടയാത്രക്കാരനെ ബൈക്കിടിച്ച് തെറിപ്പിച്ചതിന് പിന്നാലെ പിന്നിൽ നിന്ന് അമിത വേഗതയിൽ വന്ന കാറിന്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. ആറങ്ങോട്ടുകര തലശ്ശേരിയിലാണ് നാടിനെ നടുക്കിയ അപകടം. തലശ്ശേരി യത്തീംഖാന പരിസരത്ത് താമസിക്കുന്ന കോന്തത്തുഞാലിൽ വീട്ടിൽ 70 വയസ്സുകാരനായ കൃഷ്ണൻകുട്ടിയാണ് മരിച്ചത്.…