Category: Road

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു

പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. മങ്കര വെള്ള റോഡ് കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ കലേഷിന്റെ ഭാര്യ നീതു (30) ആണ് മരിച്ചത്. ഇന്നലെ പകൽ 2.20-ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.…

പട്ടാമ്പി ചാലിശ്ശേരി റോഡ് തകർച്ച; സ്വകാര്യ ബസ്സുകൾ ഓട്ടം നിർത്തുന്നു

പട്ടാമ്പി മുതൽ ചാലിശ്ശേരി വരെ 14 കിലോമീറ്റർ നീളം റോഡിൽ കുണ്ടും കുഴിയും കാരണം സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താൻ കഴിയുന്നില്ലെന്ന് കാണിച്ചുകൊണ്ടാണ് സെപ്റ്റംബർ 7ന് ഈ റൂട്ടിൽ പോകുന്ന സ്വകാര്യ ബസ്സുകൾ സൂചന പണിമുടക്ക് നടത്തുന്നത്. തുടർന്ന് റോഡിലൂടെ യാത്ര…

തിരുമിറ്റക്കോട് രായമംഗലത്ത് വീടിന്റെ മേൽക്കൂര തകർന്നു വീണു.

പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു. തിരുമിറ്റക്കോട് പഞ്ചായത്ത് നാലാം വാർഡിൽ പെട്ട രായമംഗലം മനോഴി വളപ്പിൽ സുധിയുടെ വീടാണ് തകർന്നത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വലിയ ശബ്ദത്തോടെ മേൽക്കൂര പൂർണ്ണമായി താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടിൽ…

പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് തീ കത്തി ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ആണ് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരു ലോറിക്ക് തീപിടിക്കുകയും ലോറി ഡ്രൈവർ മരിക്കുകയും ചെയ്തു. അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി…

പട്ടാമ്പിയിൽ ലോറികൾ കൂട്ടിയിടിച്ചു; നിയന്ത്രണംവിട്ട ഒരു ലോറി താഴ്ചയിലേക്ക് മറിഞ്ഞു

പട്ടാമ്പി തൃത്താലകൊപ്പത്തിന് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം.ആളപായമില്ല.ഒരു ലോറി നിയന്ത്രണം വിട്ട റോഡരികിലെ ചാലിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.പട്ടാമ്പി ഭാഗത്ത് നിന്നും കൊപ്പം ഭാഗത്തേക്ക് കരിങ്കൽ കയറ്റി വരികയായിരുന്നു ലോറി തൃത്താല-കൊപ്പം എറയൂരിന് സമീപത്ത് വെച്ച് എതിരെ…

ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; അപകടം ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ

പാലക്കാട്ട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ കോങ്ങാട് സ്വദേശിനി ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.…

ചാലിശ്ശേരി : അംബാസിഡറുകളും കോണ്ടസ്സകളും. HM കാർ പ്രേമികളുടെ വാഹന പ്രദർശനം വേറിട്ട കാഴ്ചയായി.

ഒരുകാലത്ത് നിരത്തുകൾ കീഴടക്കി രാജകീയ പ്രൗഢിയോടെ പാഞ്ഞ അംബാസിഡർ കാറുകളും കോണ്ടസ്സ കാറുകളും കൂടെ കൊണ്ടുനടക്കുന്ന വാഹന പ്രേമികളുടെ കൂട്ടായ്മയായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ക്ലബ് കേരളയുടെ നേതൃത്വത്തിലാണ് ചാലിശ്ശേരി മൈതാനിയിൽ ആറാമത് വാഹന പ്രദർശനം സംഘടിപ്പിച്ചത്. HMCK ഫ്രീഡം ഡ്രൈവ് 2026…

കൂറ്റനാട് ദുരന്തം ഒഴിവായി: നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നുവീണു.

പാലക്കാട് കൂറ്റനാട് വട്ടെനാട് ഹൈസ്ക്കൂളിന് സമീപം നിർമ്മാണത്തിലിരുന്ന ഇരുനില വീട് ആണ് തകർന്നത്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. കൂറ്റനാട് സ്വദേശി വടക്കേതിൽ ആരിഫിൻ്റെ രണ്ട് നില വീടാണ് തകർന്നത്. 10 വർഷത്തിലധികായി വീട് കോൺക്രീറ്റ് കഴിഞ്ഞ് കിടക്കുന്നു. ഇപ്പൊൾ…

പട്ടാമ്പി: MLA വാഴ, CHAIRMAN വാഴ, COUNSILOR വാഴ; പട്ടാമ്പി പന്തക്കൽ റോഡ് തകർച്ചയ്ക്കെതിരെ കുഴികളിൽ വാഴ വെച്ച് ബിജെപി പ്രതിഷേധം.

പട്ടാമ്പിയിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നേരയാക്കാത്തതിൽ MLA യുടെയും ചെയർമാൻ്റെയും കൗൺസിലറുടെയും പേരിൽ വാഴ വെച്ച് ബിജെപി പ്രതിഷേധം. പട്ടാമ്പി നഗര ഹൃദയത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ ആശ്രയിക്കുന്ന പന്തക്കൽ റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. വീതികുറഞ്ഞ റോഡിൽ…

പട്ടാമ്പി : നിർത്തിയിട്ട ലോറിയിൽ പട്ടാമ്പി സ്വദേശി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

പുതുക്കാട് ദേശീയപാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റോഫീസിന് മുന്നിലാണ് സംഭവം. ലോറിയുടെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിലായിരുന്നു സുന്ദരന്റെ മൃതദേഹം. രാവിലെ എട്ടരയോടെ സമീപത്തെ വ്യാപാരികളാണ് ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ…