{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ദിനേന നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന പട്ടാമ്പി മിനി സിവിൽ സ്റ്റേഷൻ – താലൂക്ക് ആശുപത്രി ബൈപാസ് റോഡിന്റെ പുനർനിർമ്മാണം പ്രതിസന്ധിയിൽ. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനി രംഗത്തെത്തിയതോടെയാണ് റോഡ് നവീകരണം വീണ്ടും അനിശ്ചിതത്വത്തിലായത്.

റോഡ് പണി ഏറ്റെടുത്ത കാസർഗോഡ് ആസ്ഥാനമായുള്ള ARS JASMIN CONSTRUCTIONS PRIVATE LIMITED ആണ് കരാർ റദ്ദാക്കി നിർമ്മാണ പ്രവൃത്തികളിൽ നിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ച് LSGD എക്സിക്യൂട്ടീവ് എൻജിനീയർക്ക് അപേക്ഷ നൽകിയത്. 76,22,517 രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചിരുന്നത്. കരാർ ഒപ്പിടുകയും ബാങ്ക് ഗ്യാരന്റി നൽകുകയും ചെയ്തതായി കമ്പനി കത്തിൽ പറയുന്നു.

വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പണി പൂർത്തിയാകാത്തതും, പൈപ്പിനായി കുഴിച്ചത് മൂലം റോഡിന്റെ അടിത്തറ മണ്ണ് ഇളകിയതുമാണ് കരാർ റദ്ദാക്കാൻ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. ഇതുമൂലം റോഡ് തങ്ങൾക്ക് കൈമാറിയിട്ടില്ല. ഇക്കാര്യം മുനിസിപ്പാലിറ്റിയെയും വകുപ്പിനെയും രണ്ടും മൂന്നും തവണ അറിയിച്ചിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് കമ്പനി പറയുന്നു.

പൈപ്പ് ലൈനിനായി നടത്തിയ പ്രവൃത്തികൾ റോഡിന്റെ അടിത്തറ മണ്ണ് മുഴുവൻ ഇളക്കിമറിച്ചിട്ടുണ്ട്. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം പണി ചെയ്താൽ ശരിയായ ഗുണം ലഭിക്കില്ല. ദുർബലമായ അടിത്തറക്ക് മുകളിൽ നിർമ്മാണം നടത്തുന്നത് റോഡ് താഴ്ന്നു പോകാനും പെട്ടെന്ന് കേടുവരാനും കാരണമാകുമെന്നുമാണ് കമ്പനിയുടെ വിശദീകരണം. കൂടാതെ നിർമ്മാണ വസ്തുക്കളായ ബിറ്റുമിന് വില കുത്തനെ ഉയർന്നതും വിപണിയിൽ ക്ഷാമം നേരിടുന്നതും തങ്ങൾക്ക് തിരിച്ചടിയായതായും കത്തിൽ പറയുന്നു.

ദിനേന നിരവധി ജനങ്ങൾ ആശ്രയിക്കുന്ന പട്ടാമ്പി മിനി സിവിൽ സ്റ്റേഷൻ – താലൂക്ക് ആശുപത്രി ബൈപാസ് റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. വിദ്യാലയങ്ങൾക്കും ആശുപത്രിയിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങൾ ദിനേന കടന്നുപോകുന്ന ഈ റോഡ് തകർന്നു കിടക്കുന്നത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും കാലങ്ങളേറെയായി പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. പ്രവൃത്തികൾ ഇപ്പോൾ തുടങ്ങും, നാളെ തുടങ്ങും എന്ന് കേൾക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നല്ലാതെ റോഡ് നവീകരണം എങ്ങും എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പിടൽ പ്രവൃത്തി നടത്താത്തതായിരുന്നു ഇതുവരെ പറഞ്ഞിരുന്ന കാരണം. ഇപ്പോൾ പൈപ്പിടൽ നടത്തിയപ്പോൾ ഇനി പണിയാൻ പറ്റില്ലെന്നാണ് കരാർ കമ്പനി പറയുന്നത്.

കരാർ റദ്ദാക്കുന്നതോടെ റോഡിന്റെ ശോച്യാവസ്ഥ തുടരാനാണ് സാധ്യത. പുതിയ കരാറുകാരനെ കണ്ടെത്തി പണി പുനരാരംഭിക്കാൻ മാസങ്ങൾ എടുക്കുമെന്നതിനാൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *