പാലക്കാട് പട്ടാമ്പിയിൽ വാടക ക്വാർട്ടേഴ്സിൽ കുടുംബമായി താമസിച്ച് നടത്തിവന്ന കഞ്ചാവ് വിൽപ്പന പിടികൂടി പട്ടാമ്പി പോലീസ്.* 13 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി ചാബി മണ്ഡലിനെ (56) അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി പോലീസും ജില്ലാ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പട്ടാമ്പി സബ് ഇൻസ്പെക്ടർ കെ. ഫാത്തിൽ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

🔴ആമയൂരിൽ താമസിച്ച് വിൽപ്പന
ആമയൂർ ഈസ്റ്റ് വള്ളൂരിൽ വാടക ക്വാർട്ടേഴ്സിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. നാട്ടിൽ കോൺക്രീറ്റ് പണിക്ക് പോകുന്നതിന്റെ മറവിലാണ് ഇയാൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 13 കിലോ കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കോയമ്പത്തൂരിൽ നിന്ന് അനൂപ് മണ്ഡൽ എന്ന തന്റെ സുഹൃത്താണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

🔴ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ്
വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത 13 കിലോ കഞ്ചാവ്. ഇയാൾക്ക് പിന്നിൽ വലിയ ലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസ് സംഘത്തിൽ SCPO ശ്രീകുമാർ, WCPO സജിത, CPO വിനോദ്, ഡാൻസാഫ് സ്ക്വാഡ് ASI അനിൽകുമാർ, SCPO സന്ദീപ്, സജീഷ്, CPO മാരായ സുഭാഷ്, ശശിധരൻ എന്നിവരും ഉണ്ടായിരുന്നു.
പട്ടാമ്പി മേഖലയിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

