Category: Death

ശ്രീകാര്യം അഭിറാം കൊലക്കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ, കൊലപാതകം വാക്കുതർക്കത്തെ തുടർന്ന്

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. സംഭവ സമയത്ത് ഇയാളും സ്ഥലത്തുണ്ടായിരുന്നുവെന്ന്…

പാലക്കാട് കാവശ്ശേരിയിൽ നാടിനെ നടുക്കിയ സംഭവം; പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ച വലിയുപ്പ പതിനാറുകാരന്റെ കുത്തേറ്റ് മരിച്ചു

പാലക്കാട് കാവശ്ശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയുപ്പ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം. സ്വന്തം പേരക്കുട്ടികളായ രണ്ട് കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ്…

ഞാങ്ങാട്ടിരിയിൽ 22 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃത്താല ഞാങ്ങാട്ടിരിയിൽ 22 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി ഒടിയൻപടി എരഞ്ഞികാവിൽ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്. തൃത്താല ഞാങ്ങാട്ടിരി ഒടിയൻപടിയിൽ താമസിക്കുന്ന എരഞ്ഞികാവിൽ സച്ചിദാനന്ദന്റെ മകളാണ് കൃഷ്ണപ്രിയ. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അമ്മയും മകളും മാത്രമാണ് വീട്ടിൽ…

തിരുമിറ്റക്കോട് ക്വാറി അപകടം; ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി

തിരുമിറ്റക്കോട് കറുകപുത്തൂർ ക്വാറിയിൽ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് നിന്നെത്തിയ സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് ചളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി…

ബൈക്കിടിച്ച് തെറിച്ചുവീണ വയോധികന്റെ കാലിലൂടെ കാർ കയറിയിറങ്ങി. ആറങ്ങോട്ടുകര തലശ്ശേരിയിൽ 70 കാരന് ദാരുണാന്ത്യം.

കാൽനടയാത്രക്കാരനെ ബൈക്കിടിച്ച് തെറിപ്പിച്ചതിന് പിന്നാലെ പിന്നിൽ നിന്ന് അമിത വേഗതയിൽ വന്ന കാറിന്റെ ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. ആറങ്ങോട്ടുകര തലശ്ശേരിയിലാണ് നാടിനെ നടുക്കിയ അപകടം. തലശ്ശേരി യത്തീംഖാന പരിസരത്ത് താമസിക്കുന്ന കോന്തത്തുഞാലിൽ വീട്ടിൽ 70 വയസ്സുകാരനായ കൃഷ്ണൻകുട്ടിയാണ് മരിച്ചത്.…

ഒറ്റപ്പാലം മുളഞ്ഞൂരിൽ ഹിറ്റാച്ചി മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു; മരിച്ചത് ബംഗാൾ സ്വദേശി

ഒറ്റപ്പാലം: ഒറ്റപ്പാലം ലക്കിടി മുളഞ്ഞൂരിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഓപ്പറേറ്റർ മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മുളഞ്ഞൂരിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്. മുറിച്ചിട്ട മരത്തടികൾ ലോറിയിലേക്ക് കയറ്റാനായി കൊണ്ടുവന്നതായിരുന്നു ഹിറ്റാച്ചി.…

രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, തിരൂരങ്ങാടി സ്വദേശി

പട്ടാമ്പി: പാലക്കാട് – മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള പ്രശസ്തമായ രായിരനെല്ലൂർ മലയിൽ കയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി സ്വദേശിയായ സനേഷ് (44) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തിരൂരങ്ങാടിയിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് സനേഷ് രായിരനെല്ലൂർ മലകയറ്റത്തിനെത്തിയത്. *സംഭവം…

വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറിയുടെ പിന്നിലേക്ക് അതേ ദിശയിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ…

തോട്ടം തൊഴിലാളിയായ ആദിവാസിയെ കൊല്ലപ്പെട നിലയിൽ കണ്ടെത്തി;കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ

തോട്ടം തൊഴിലാളിയായ ആദിവാസിയെ കൊല്ലപ്പെട നിലയിൽ കണ്ടെത്തി;കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ.മംഗലംഡാം കുഞ്ചിയാർപതി രാമസ്വാമി (53) ആണ് മരിച്ചത്.സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി രുഗ്മണി (26) നെ മംഗലംഡാം പൊലിസ് കസ്റ്റഡിയിൽ എടുത്തു. മംഗലംഡാം കടപ്പാറ പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ…

കുളിമുറിയിലെ ടാങ്കിൽ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്.പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.…