തൃത്താല ഞാങ്ങാട്ടിരിയിൽ 22 കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി ഒടിയൻപടി എരഞ്ഞികാവിൽ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്.

തൃത്താല ഞാങ്ങാട്ടിരി ഒടിയൻപടിയിൽ താമസിക്കുന്ന എരഞ്ഞികാവിൽ സച്ചിദാനന്ദന്റെ മകളാണ് കൃഷ്ണപ്രിയ. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

പുലർച്ചെ അമ്മ ഉണർന്നുനോക്കിയപ്പോൾ മകളെ കാണാത്തതിനെ തുടർന്ന് വീടും പരിസരവും പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു കൃഷ്ണപ്രിയയെന്ന് തൃത്താല പോലീസ് പറഞ്ഞു. 

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ അസ്വാഭാവികതയൊന്നും സംശയിക്കുന്നില്ലെന്നും മൃതദേഹത്തിൽ പ്രഥമദൃഷ്ട്യാ മുറിവുകളോ മറ്റ് അസ്വാഭാവിക പാടുകളോ കണ്ടെത്തിയിട്ടില്ലെന്നും തൃത്താല പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *