തോട്ടം തൊഴിലാളിയായ ആദിവാസിയെ കൊല്ലപ്പെട നിലയിൽ കണ്ടെത്തി;കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ.മംഗലംഡാം കുഞ്ചിയാർപതി രാമസ്വാമി (53) ആണ് മരിച്ചത്.സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി രുഗ്മണി (26) നെ മംഗലംഡാം പൊലിസ് കസ്റ്റഡിയിൽ എടുത്തു. മംഗലംഡാം കടപ്പാറ പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടത്.രാമസ്വാമിയും, രുഗ്മണിയും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ച് വരുകയാണ്. ഇരുവരും വേറെ വിവാഹം കഴിച്ചവരാണ്. ആദിവാസി വിഭാഗത്തിൽ പ്പെട്ട ഇരുവരും കഴിഞ്ഞ മൂന്ന് മാസത്തോളമായി പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള വീട്ടിൽ താമസിച്ച് പണിയെടുത്തു വരുകയായിരുന്നു.ചൊവ്വാഴ്ച രാത്രി രാമസ്വാമിയും, രുഗ്മണിയും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു.ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലക്ക് അടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രുഗ്മണി സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. സംഭവത്തെ തുടർന്ന് മംഗലംഡാം പൊലീസ് സ്ഥലതെത്തി രുഗ്മണിയെ കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്തു.താൻ തന്നെ യാണ് കൊലപ്പെടുത്തിയതെന്ന് രുഗ്മണി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.രാമസ്വാമിയുടെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആലത്തൂർ ഡി വൈ എസ് പി വി എസ് ദിനരാജ്, വടക്കഞ്ചേരി സി ഐ ടി എൻ ഉണ്ണികൃഷ്ണൻ, മംഗലംഡാം എസ് ഐമാരായ സാം ജോർജ്, രാമചന്ദ്രൻ എന്നിവരും, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും, ഫോറൻസിക്ക് സംഘവും സ്ഥലതെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *