പട്ടാമ്പിയിൽ 1927-ൽ സ്ഥാപിതമായ ചരിത്രപ്രധാനമായ സ്ഥാപനമായ പ്രദേശിക കാർഷിക ഗവേഷണം കേന്ദ്രത്തിൻ്റെ നൂറാം വാർഷികമാണ് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ പദ്ധതികൾക്കായി നിർമിച്ച കെട്ടിടങ്ങളിൽ എംഎൽഎയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. വാർഷിക ആഘോഷങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ അധ്യക്ഷതയിൽ ആലോചന യോഗവും ചേർന്നു.6ന് നടക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം ഹോർട്ടികൾച്ചർ മിഷന്റെ 2025-26 സാമ്പത്തിക വർഷത്തെ 90 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ആണ് ബയോ കൺട്രോൾ ലാബ്, ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 43 ലക്ഷം രൂപ ചെലവിൽ മണ്ണിൽ പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി മൾട്ടി നൂട്രിയന്റ് മിക്സ് പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയുടെ സമർപ്പണവും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് നിർവഹിക്കും. കേന്ദ്രത്തിലെ ഗവേഷണ മേധാവികൾ, പ്രൊഫസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *