പട്ടാമ്പി : ഞാറ്റുപാട്ടും നടീലുമായി കൃഷി പാഠം മനസിലാക്കാൻ കുട്ടികൾ തെളികണ്ടതിൽ ഇറങ്ങി
കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പാഠം 1 പാടത്തേക്ക് പരിപാടി വേറിട്ട അനുഭവമായി. കുട്ടികൾക്ക് കൃഷിയെ മനസ്സിലാക്കാനും താത്പര്യം ഉണ്ടാകുവാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.നാൽപ്പതോളം കുട്ടികർഷകരാണ് നെൽപ്പാടത്തിറങ്ങി ഞാറുനട്ട് കാർഷിക സംസ്കാരം തൊട്ടറിഞ്ഞത്. ശാസ്ത്രീയമായ…
