പട്ടാമ്പി പള്ളി-താലൂക്ക് ആശുപത്രി റോഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നഗരസഭയും കോൺഗ്രസും എം എൽ എ ക്കെതിരായി നടത്തുന്ന പ്രചരണങ്ങൾ ഭരണസമിതിയുടെ പിടിപ്പിക്കേട് മറക്കാൻവേണ്ടിയാണ് എന്ന് സിപിഐ എം പട്ടാമ്പി മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

പട്ടാമ്പി നഗരസഭ യഥാസമയം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ എംഎൽഎ പഴിചാരുകയാണ്. മുഹമ്മദ് മുഹസിൻ കഴിഞ്ഞ പത്തു വർഷക്കാലം മണ്ഡലത്തിലും നഗരസഭയിലും നടത്തിയ വികസനങ്ങൾ ജനങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തെളിവാണ് സംസ്ഥാനത്താകെ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടപ്പോഴും പട്ടാമ്പി മണ്ഡലത്തിൽ ആകെയും പട്ടാമ്പി നഗരസഭയിലും അദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം. നിർമ്മാണം പൂർത്തിയാക്കി ഉടൻ ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്ന പട്ടാമ്പി പെരിന്തൽമണ്ണ റോഡിലെ മുൻസിപ്പൽ ടവർ ഉൾപ്പെടെ നിരവധി വികസനങ്ങളാണ് പട്ടാമ്പിയിൽ നടന്നത്. ഇത്തരത്തിൽ വലിയ വികസനം നടത്തിയ എംഎൽഎയെ ഇകഴ്ത്തി കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നഗരസഭയുടെയും കോൺഗ്രസി ന്റെയും നേത്യത്വത്തിൽ നടക്കുന്നത്. ഇത്തരം പ്രചരണങ്ങളെ ഒരു കാരണവശാലും വിശ്വസിക്കാർ പട്ടാമ്പിയിലെ ജനങ്ങൾ തയ്യാറാകില്ല.

പട്ടാമ്പി താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത്, പട്ടാമ്പി നഗരസഭ, സർക്കാറിന്റെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ എന്നിവയിലെത്താൻ ഏക വഴി ഈ റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുഹമ്മദ് മുഹ്സിൻ എംഎൽഎ യുടെ പ്രത്യേക നിർദ്ദേശപ്രകാരം കഴിഞ്ഞ സർക്കാറാണ് 90 ലക്ഷം രൂപ അനുവദിച്ചത്. പിന്നീട് കഴിഞ്ഞ മെയ് 25 നാണ് ടെന്റർ നടപടി പൂർത്തിയാക്കി ജാസ്മിൻ കമ്പനിയാണ് കരാർ എടുത്തത്.

റോഡിന്റെ പ്രവർത്തികൾ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് നടത്തേണ്ടത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് പട്ടാമ്പി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും, പദ്ധതിയുടെ നിർവാഹന ഉദ്യോഗസ്ഥൻ പാലക്കാട് എക്സിക്യൂട്ടീവ് എൻജിനീയറുമാണ്. അതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പദ്ധതിക്കുള്ള ഫണ്ട് എത്തിക്കാൻ മാത്രമേ എംഎൽഎക്ക് കഴിയു. എന്നാൽ ഇതോടൊപ്പം ഫണ്ട് ലഭിച്ച മുതുതല, ഓങ്ങല്ലൂർ പഞ്ചായത്തുകൾ ഇതിനകം പ്രവർത്തികൾ പൂർത്തിയാക്കി കഴിഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നഗരസഭയുടെയും നിർവ്വാഹണ ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡ് നവീകരണം വൈകാൻ കാരണമായത്. ഇതോടൊപ്പം അമ്യത് കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാൻ വേണ്ടി പോളിച്ച ഭാഗങ്ങൾ നവീകരിക്കുന്ന പ്രവർത്തിയും ഇതുവരെ പൂർത്തിയായിട്ടില്ല. ഇവിടെയൊന്നും വേണ്ട വിധം നഗരസഭയുടെ ഇടപെടൽ ഉണ്ടായില്ല. ഇപ്പോൾ റോഡ് നവീകരണം ഇ-ടെന്റർ വഴി കരാറെടുത്ത ജാസ്മിൻ കമ്പനി കരാറിൽ നിന്നും പിൻമാറാൻ ശ്രമിക്കുന്നയാണെന്ന വിവരമാണ ലഭിക്കുന്നത്. അങ്ങിനെയെങ്കിൽ പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കി ടെൻഡർ നടത്തി പ്രവർത്തി ആരംഭിക്കേണ്ടതായി വരും ഇതിനെല്ലാം വഴിവെച്ചത് നഗരസഭയുടെ കടുകാര്യസ്ഥത തന്നെയാണ്. എന്നാൽ ഇക്കാര്യം മറിച്ചു പിടിച്ച് കുറ്റം എം എൽ എ യുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറി എത്രയും വേഗം റോഡ് നവീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണം. അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി നഗരസഭയ്ക്ക് എതിരായി വലിയ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നൽകുമെന്ന് നഗരസഭ കൗൺസിലറും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ പി വിജയകുമാർ, പട്ടാമ്പി ലോക്കൽ സെക്രട്ടറി കെ ഗോപാലകൃഷ്ണൻ ശങ്കരമംഗലം ലോക്കൽ സെക്രട്ടറി എം പി മുഹമ്മദ് ഷാഫി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *