Category: Crime

പട്ടാമ്പിയിൽ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധർ; കുടിവെള്ള പദ്ധതിയുടെ കേബിളുകൾ മുറിച്ചു നശിപ്പിച്ചു

പട്ടാമ്പിയിൽ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധരുടെ ജനദ്രോഹ നടപടി. കുടിവെള്ള പദ്ധതിയുടെ കേബിളുകൾ മുറിച്ചുമാറ്റി നശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് 35,000 രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതിന് പിന്നാലെയാണ് ഈ ദ്രോഹ പ്രവർത്തനം. പട്ടാമ്പി നഗരസഭയിലെ 29-ാം വാർഡിൽ ഉൾപ്പെടുന്ന വള്ളൂർ പറക്കാടുള്ള…

വൻ മയക്കുമരുന്ന് വേട്ട; വിൽപനക്കിടയിൽ 56.5 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

പാലക്കാട് ആലത്തൂരിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട. 56.5 ഗ്രാം മെത്താംഫിറ്റമിനുമായി മലപ്പുറം സ്വദേശിയെ ആലത്തൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സമീറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വടക്കേഞ്ചേരി…

മുൻ വൈരാഗ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞു; ‘തത്തമ്മ ബൈജു’ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഊട്ടറ സ്വദേശി ബൈജു എന്ന ‘തത്തമ്മ ബൈജു’ (23) ആണ് പ്രധാന പ്രതി. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലായി. വടവന്നൂർ സ്വദേശികളായ ബൈജു,…

അട്ടപ്പാടി പാടവയലിൽ 610 കഞ്ചാവ് ചെടികൾ കണ്ടെത്തി

ലഹരിക്കെതിരായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായ ഓപ്പറേഷൻ ഗ്രീൻ ലീഫ് പരിശോധനയിൽ അട്ടപ്പാടിയിൽ വൻ കഞ്ചാവ് കൃഷി കണ്ടെത്തി. അട്ടപ്പാടി പാടവയൽ മണിക്കൽ മലയുടെ പടിഞ്ഞാറെ ചെരുവിൽ നിന്നാണ് 610 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് മുതൽ അഞ്ച് മാസം വരെ പ്രായമായ…

പാലക്കാട് കപ്പൂരിൽ കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളിൽ ഒളിപ്പിച്ച 7 പവൻ സ്വർണം മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ

പാലക്കാട് കപ്പൂരിൽ കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളിൽ ഒളിപ്പിച്ചുവെച്ച 7 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ അയൽവാസി പിടിയിൽ. കപ്പൂർ കൊള്ളന്നൂർ കൂവപ്പടി വീട്ടിൽ ഹംസയുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട്, ഇയാളുടെ അയൽവാസിയായ അബ്ദുൽ റഹീമിനെയാണ് ചാലിശ്ശേരി പോലീസ്…

പട്ടാമ്പി ഓങ്ങല്ലൂരിൽ അനധികൃത കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പിന്റെ പരിശോധന; 13 വാഹനങ്ങൾ കസ്റ്റഡിയിൽ

പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ 2 വില്ലേജ് പരിധിയിൽ മേച്ചിത്തറ എന്ന സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചു വരുന്ന കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പിന്റെ പരിശോധന. ക്വാറിയിൽ നിന്നും കരിങ്കല്ല് ഖനനം നടത്തിയിരുന്ന വാഹനങ്ങൾ ഉൾപ്പെടെ 13 വാഹനങ്ങൾ പട്ടാമ്പി താലൂക്ക് സ്ക്വാഡ് കസ്റ്റഡിയിൽ…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിൽ നിന്ന് MDMA പിടിച്ചെടുത്തു; പട്ടാമ്പി ആമയൂർ സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ പട്ടാമ്പി സ്വദേശി യുവാവിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. പട്ടാമ്പി ആമയൂർ സ്വദേശി ചിരങ്ങൻതൊടി സിബിനെ (32) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 21.42 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.…

ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ തടസ്സം സൃഷ്ടിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; ബീഹാർ സ്വദേശി അറസ്റ്റിൽ

ഷൊർണൂർ: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ സ്വദേശി ഷുക്ലാൽ മാരിയ (28) എന്നയാളെയാണ് ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി റെയിൽവേ…

കപ്പൂരിൽ കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണം മോഷണം പോയി

കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. തൃത്താല കപ്പൂർ കൊള്ളന്നൂർ കൂവപ്പടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. ചാലിശ്ശേരി പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹ…

വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ; 26 ഗ്രാം കഞ്ചാവുമായി പ്രഭാപുരം സ്വദേശി അറസ്റ്റിൽ

പട്ടാമ്പി: വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടാമ്പി റെയ്ഞ്ച് എക്സൈസിന്റെ റെയ്ഡിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 26 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പ്രഭാപുരം സ്വദേശി പൊട്ടച്ചിറ വീട്ടിൽ 42 വയസുകാരൻ സെക്കീർ ആണ് പിടിയിലായത്.…