സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ സ്വർണ് വിലയിൽ ദിവസവും വർധനവാണ് രേഖപ്പെടുത്തുന്നത്. 5 ദിവസത്തിനുള്ളിൽ 3480 രൂപയാണ് പവന് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ സ്വ‍‌ർണം ഗ്രാമിന് 13,500 രൂപയും പവന് 1,08,000 രൂപയുമായി വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയിലും 10 ഗ്രാമിന് 2,400 രൂപയിലും തന്നെ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *