തിരുവേഗപ്പുറയില് സ്കൂട്ടർ ലോറിയിലും കാറിലും ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എടപ്പലം അമ്പാടി കുന്നത്ത് അനിൽകുമാർ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സ്കൂട്ടർ കൊണ്ട് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർശയിൽ വന്ന ലോറിയിൽ ഇടിക്കുകയും തുടർന്ന് കാറിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാർ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെനേരം ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. കൊപ്പം പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *