ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
തെന്നിലാപുരം സ്വദേശിനി ശാരദ (62)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയില്‍ വിരിക്കുന്നതിനിടെയാണ് ശാരദയ്ക്ക് വൈദ്യുതാഘാതമേറ്റത്. വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ നിന്ന് വലിച്ചുകെട്ടിയ ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലൂടെയാണ് വൈദ്യുതി പ്രവഹിച്ചത്.
ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ഓടിയെത്തിയ മരുമകള്‍ രാധികയ്ക്കും വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. ഇത് കണ്ട് രാധികയെ പിടിച്ചുയർത്താൻ ശ്രമിച്ച അനുജന്റെ ഭാര്യ രേഷ്മയ്ക്കും ഷോക്കേറ്റു.

