ശ്രീ കടപ്പറമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഭഗവതിക്ക് പൂമൂടലും, ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തെ വടക്കേ വശത്തെ വാതിൽ പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണവും നടന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകൾ പൊതിയുന്നതിന്റെ ആദ്യഘട്ടമായി കിഴക്ക് ഭാഗം പിച്ചള പൊതിയുന്നതിനുള്ള തുകയായ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ഓങ്ങല്ലൂർ പട്ടാംതൊടി കുട്ടിനാരായണനിൽ നിന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ഏറ്റുവാങ്ങി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്ലൂർ മനക്കൽ കുമാരസ്വാമി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.

