പട്ടാമ്പി തൃത്താലകൊപ്പത്തിന് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം.ആളപായമില്ല.ഒരു ലോറി നിയന്ത്രണം വിട്ട റോഡരികിലെ ചാലിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.പട്ടാമ്പി ഭാഗത്ത് നിന്നും കൊപ്പം ഭാഗത്തേക്ക് കരിങ്കൽ കയറ്റി വരികയായിരുന്നു ലോറി തൃത്താല-കൊപ്പം എറയൂരിന് സമീപത്ത് വെച്ച് എതിരെ വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.കരിങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട്  റോഡരികിലെ ചാലിലേക്ക് മറിയുകയും ചെയ്തു. ഇരുവാഹനങ്ങളിലേയും  ഡ്രൈവർമാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.അപകട സമയത്ത് റോഡിൽ യാത്രക്കാർ ആരും ഇല്ലാത്തിരുന്നതിനാൽ  വലിയ അപകടം ഒഴിവായി.മറിഞ്ഞ ലോറിയുടെ മുൻ വശം പൂർണ്ണമായും തകർന്നു.മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ലോറിയിലെ കരിങ്കൽ മാറ്റിയാണ് ചാലിലിൽ നിന്നും ലോറിയെ മാറ്റിയത്.ഏറെ നേരം പാതയിൽ ഗതാതകുരുക്കിനും ഇത് ഇടവരുത്തി.

Leave a Reply

Your email address will not be published. Required fields are marked *