പുലർചെ 4 മണിമുതൽ പട്ടാമ്പി ഭാരതപ്പുഴയുടെ ആറാട്ട് കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം.ബലിതർപ്പണത്തിനു അവശ്യമായ വസ്തുക്കൾ സൗജന്യമായി നൽകി.കനത്ത മഴയിൽ ഭാരതപ്പുഴയിൽ ശക്തമായ ഒഴുക്കുള്ള സാഹചര്യത്തിൽ പോലീസ് ഫയർഫോഴ്സ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കി. പ്രളയ കാലത്ത് ഒഴികെ ഒന്നര പതിറ്റാണ്ടോളമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പട്ടാമ്പിയിൽ ഭാരതപ്പുഴയോരത്ത് ബലിതർപ്പണത്തിന് സൗകര്യമൊരുക്കിവരുന്നുണ്ട്

