പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബി ദിനം വൈവിധ്യമായ പരിപാടികളോടെയാണ് ആഘോഷമാക്കിയത്. പള്ളികളും,മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീര്‍ത്തനങ്ങളോടെ നബിദിന റാലികൾ നടന്നു. കുട്ടികളും മുതിര്‍ന്നവരും നബിദിന റാലികളില്‍ അണിചേര്‍ന്നു. മദ്രസ വിദ്യാര്‍ത്ഥികൾ അവതരിപ്പിച്ച ദഫ് പരിപാടികള്‍ ,സ്കൗട്ട് പരേഡ് എന്നിവ നബിദിന റാലിക്ക് മാറ്റ് കൂട്ടി. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും നബിദിന റാലികൾ നടന്നു. മെല് പട്ടാമ്പിയിൽ നിന്നാരംഭിച്ച റാലിയിൽ വർണ്ണക്കൊടികളേന്തിയാ മദ്രസ വിദ്യാർത്ഥികളും ദഫ്മുട്ട് ഉൾപ്പടെയുള്ള കലാരൂപങ്ങളും അണിനിരന്നു. റാലിയിൽ അണിനിരന്ന എല്ലാവർക്കും കാണികൾക്കും പട്ടാമ്പി മൽസ്യമാർകറ്റിലെ തൊഴിലാളികൾ ഭക്ഷണവും വെള്ളവും നൽകി. ഏരിയ മീലാദ് റാലിയില് പട്ടാമ്പി മഹല്ല് ഖത്തീബ് സെയ്താലി ഫൈസി സന്ദേശ പ്രഭാഷണം നടത്തി.എസ് കെ ജെ എം ജില്ലാ ജനറൽസെക്രട്ടറി ടി കെ മുഹമ്മദ് ക്കുട്ടി ഫൈസി കരുവാൻ പടി, ആലിക്കൽ അബുട്ടിഹാജി, ഇടിസൈനുദ്ദീൻ, കെ എസ് എ തങ്ങൾ, പാലത്തിങ്ങൽ ഉമർ ,ഇടി എ റഷീദ് നേതൃത്വം നൽകി.

