പട്ടാമ്പി നഗരസഭ അങ്കണത്തിൽ സീനിയർ സിറ്റിസൺ ഫോറം പട്ടാമ്പി യൂണിറ്റ് ഓണാഘോഷം നടത്തി. നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി ഉദ്ഘാടനം നിർവഹിച്ചു. പണി പൂർത്തിയായി കൊണ്ടിരിക്കുന്ന പുതിയ നഗരസഭാ മന്ദിരം പ്രവർത്തനമാകുമ്പോൾ, നിലവിലെ നഗരസഭയുടെ ബിൽഡിങ്ങിൽ സിറ്റിസൺ ഫോറത്തിനു ഓഫീസിനും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് ടിപി ഷാജി പറഞ്ഞു. പ്രസിഡണ്ട് ഡോക്ടർ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി അബ്ദുള്ളക്കുട്ടി, എം രാജഗോപാല മേനോൻ, കൗൺസിലർമാരായ ജിതേഷ് മോഴികുന്നം, ടിപി ഉസ്മാൻ, പി ഗിരിജ, പി.ടി വിജയകുമാർ പ്രസംഗിച്ചു. അംഗങ്ങൾ സിറ്റിസൺ ഫോറം നേരിടുന്ന പ്രശ്നങ്ങളിൽ അംഗങ്ങൾ പങ്കെടുത്ത ചർച്ചയും നടന്നു.

