കേരള ദളിത് സ്വതന്ത്ര ഫോറത്തിൻ്റെ നേതൃത്വത്തിലാണ് മഹാത്മാ അയ്യങ്കാളിയുടെ 163 ആം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. മുതുതല കാരക്കുത്ത് എം കുഞ്ഞൻ നഗറിൽ നടന്ന പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ മുതുതല അധ്യക്ഷനായി. സിപി രവി, ഡോക്ടർ ദേവനന്ദ, ഇന്ത്യയിലെ ആദ്യ കൊമേഴ്സ്യൽ ഡൈവർ അതുല്യ, ഡോ വിജീഷ് എന്നിവരെ ആദരിച്ചു. സിപി രവി, മറ്റ് ഭാരവാഹികൾ തുടങ്ങിയർ സംസാരിച്ചു

