ഒറ്റപ്പാലം മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയ്ക്ക് നേരെ പീഡനശ്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച ലക്കിടി മംഗലത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികക്ക് നേരായിരുന്നു പീഠനശ്രമം ഉണ്ടായത്. പിക്കപ്പ് വാഹനത്തിൽ വന്ന യുവാവ് റോഡരികിൽ വാഹനം പാർക്ക് ചെയ്ത് വയോധിക മാത്രം താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു. വാടക കോട്ടേഴ്സ് അന്വേഷിച്ചു വന്നതാണെന്ന് വയോധികയോട് പറഞ്ഞ യുവാവ് കുടിക്കാൻ അല്പം വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. വയോധിക വെള്ളം എടുത്ത് നൽകി തിരികെ വീട്ടിലേക്ക് കയറി വാതിൽ അടച്ചതോടെ പിന്നാലെ തള്ളി തുറന്നു യുവാവ് അകത്ത് പ്രവേശിച്ച് വയോധികക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. ബഹളം വെച്ച് അടുക്കള വാതിലിലൂടെ ഓടിയ വയോധികയെ യുവാവ് പിന്തുടരാൻ ശ്രമിച്ചു. ഇതിനിടയുള്ള മർദ്ദനത്തിൽ വയോധികയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ യുവാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. പരാതി ലഭിച്ചയുടൻ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി
പെരുമ്പാവൂരിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് ഒറ്റപ്പാലം എസ്.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.

