പട്ടാമ്പി സാക്ഷരതാ മിഷനിലൂടെ 2006 മുതൽ 2026 വരെ പഠനം പൂർത്തിയാക്കിയ പഠിതാക്കളെ ഒരുമിപ്പിച്ച് കൊണ്ടാണ് അക്ഷര സംഗമം 2026 എന്ന പേരിൽ ഒരു മഹാസംഗമം സംഘടിപ്പിച്ചത്. പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പ്രസ്ഥാനം കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ലോകത്ത് തന്നെ ശ്രദ്ധിയാകർഷിച്ച പദ്ധതിയാണ് സാക്ഷരതാ മിഷൻ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ടി പി ഷാജി അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോക്ടർ എപി അഹമ്മദ് കബീർ മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എപി രാമദാസ് മാസ്റ്റർ, നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ ഡോക്ടർ മനോജ് സെബാസ്റ്റ്യൻ, സാക്ഷരതാ മിഷൻ പ്രേരക്മാരായ ദേവി, ശശികല, അസിഷൻ കോഡിനേറ്റർ പാർവതി, അക്ഷര സംഗമം ചെയർമാൻ കെ പി ബൈജു, വേണു പട്ടാമ്പി, സ്കൂൾ അധികൃതർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed