വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലൊരേക്കെയാണ് കോൺഗ്രസ് നേതാവും മുൻ എംഎൽഎ യുമായ സി അച്യുതൻ്റെ മരണം. നിലവിലെ എംഎൽഎ സുമേഷ് അച്യുതൻ്റെ പിതാവാണ്.
ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്‍റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചാലക്കുളം വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *