പാലക്കാട് കൂറ്റനാട് കാർ നിയന്ത്രണംവിട്ട് റോഡിൽ നിന്നും തെന്നി മാറി മരക്കൂട്ടങ്ങൾക്കിടയിൽ ഇടിച്ചു നിന്നു. പെരിങ്ങോട് പാതയിൽ തൊഴുക്കാട് ഭാഗത്ത് ആണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന വടക്കെ വാവനൂർ സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. യാത്രക്കിടയിൽ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം തെറ്റാൻ ഇടയാക്കിയതെന്ന് ഡ്രൈവർ പറഞ്ഞു. റോഡിൽ നിന്ന് മാറി 20 മീറ്ററിലധികം അപ്പുറത്തുള്ള പൊന്തക്കാടുകളും മറ്റും നിറഞ്ഞ് കിടക്കുന്ന സ്ഥലത്തേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഒരു വലിയ മരത്തിൽ ഇടിച്ചാണ് വാഹനം നിന്നത്. കാറിൻ്റെ മുൻഭാഗം തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *