ബൈക്കപകടത്തിൽ കൂറ്റനാട് സ്വദേശിയായ 20 കാരന് ദാരുണാന്ത്യം. വട്ടേനാട്, ആലപറമ്പിന് സമീപം താമസിക്കുന്ന സജിൻരാജാണ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവോണദിവസം കൂറ്റനാട് ടൗണിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് സജിൻരാജിനു ഗുരുതര പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. 20വയസ്സായിരുന്നു. യുവ ഫുട്ബോൾ താരമാണ്. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.


