പാലക്കാട് അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ച് വിവരങ്ങൾക്ക്. കഴിഞ്ഞ ദിവസമാണ് പാലക്കാട് അട്ടപ്പാടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. മൂന്ന് ചാക്കുകളിലായിരുന്നു ശരീരം ഭാഗങ്ങൾ ഉണ്ടായിരുന്നത്. സംഭവത്തിലാണ് പോലീസിന്റെ അന്വേഷണത്തിൽ ഇപ്പൊൾ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. യുവതിയുടെ ഭർത്താവാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി കൃത്യം നടത്തിയശേഷം പശ്ചിമ ബംഗാളിലേക്ക് പോയി എന്നാണ് നിഗമനം. അട്ടപ്പാടിയിലെ തോട്ടം തൊഴിലാളിയാണ് ഇയാൾ. സംശയത്തിന്റെ പേരിൽ ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഭാര്യയെയും കുഞ്ഞിനെയും കൊന്നശേഷം തലയറുത്ത് ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കി വിടുകയായിരുന്നു.   പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്കുകെട്ടുകള്‍ ആദ്യം കണ്ടത്. ചാക്കിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. ഉടൻ തന്നെ ഇവർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകെട്ടുകളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *