സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തനം നടത്താൻ ലക്ഷ്യമിട്ട് രൂപീകൃതമായ പട്ടാമ്പി റോയൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പന്തക്കൽ ഭഗവതി ക്ഷേത്ര മൈതാനത്ത് ആൽത്തറ നിർമ്മിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎ ആൽത്തറ സമർപ്പണം നിർവഹിച്ചു.
ക്ഷേത്ര മൈതാനത്ത് എത്തുന്ന ഭക്തജനങ്ങൾക്കും നാട്ടുകാർക്കും വിശ്രമിക്കാനും ഒത്തുകൂടാനും ലക്ഷ്യമിട്ടാണ് ആൽത്തറ നിർമ്മിച്ചിരിക്കുന്നത്. പട്ടാമ്പി റോയൽ ക്ലബ്ബിന്റെ ആദ്യ സാമൂഹിക സേവന പദ്ധതികളിൽ ഒന്നാണ് ഈ ആൽത്തറ നിർമ്മാണം.

സാമൂഹിക സേവന രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ക്ലബ്ബിന് പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഭഗവതി ക്ഷേത്ര പരിസരത്ത് വർഷങ്ങളായി ഉണ്ടായിരുന്ന ആലിന്റെ ചുവട്ടിലാണ് ആൽത്തറ നിർമ്മിച്ചിരിക്കുന്നത്. ഇത് ക്ഷേത്രത്തിന് കൂടുതൽ ഭംഗിയും സൗകര്യവും നൽകുന്നുണ്ട്.
ചടങ്ങിൽ വാർഡ് കൗൺസിലർ സി എസ് സുരേഷ്, റോയൽ ക്ലബ് ഓഫ് പട്ടാമ്പി പ്രസിഡന്റ് മുരളീധരൻ വേളേരി മഠം, ക്ലബ് സെക്രട്ടറി ഡോ. ടി. പി മുഹമ്മദ് ഹാരിസ്, ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് വി. സത്യനാരായണൻ, രക്ഷാധികാരി പി. ടി. വേണുഗോപാൽ, റോയൽ ക്ലബ് ഭാരവാഹികളായ എ. ഗോപിനായർ, എസ്. എൻ ജീവൻ, ഡോക്ടർ സി ബാലസുബ്രമണ്യം, വിനോജ് കാവുള്ളതൊടിയിൽ, കെ. വി അശോക് കുമാർ, സി.വി മുരളീധരൻ, K.R നാരായണസ്വാമി, ക്ഷേത്രത്തിലെ ഭക്തജനങ്ങൾ, പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നാടിന്റെ സാംസ്കാരിക ഉന്നമനത്തിനും സാമൂഹിക സേവനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് എംഎൽഎ പറഞ്ഞു.
