എടപ്പാൾ ഭാഗത്തുനിന്നും പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടി ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
​റോഡരികിൽ നിർത്തിയിട്ടിരുന്ന നീലിയാട് സ്വദേശി ബഷീറിന്റെ ബൈക്കിൽ ഇടിച്ച ശേഷമാണ് വാഹനം കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ചുപോവുകയും കടയുടെ മുൻഭാഗം തകരുകയും ചെയ്തു.
​അപകടത്തിൽ പെട്ടി ഓട്ടോയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *