പരുതൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെസി അലി ഇഖ്ബാൽ അധ്യക്ഷൻ ആയി പ്രസിഡന്റ് നിഷ വിജയകുമാർ ഉത്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അലി, വാർഡ് മെമ്പർ രമണി എന്നിവർ പങ്കെടുത്തു സംസാരിച്ചു. നെൽകർഷകർക്കുള്ള വിത്തും കുമ്മയവും, തെങ്ങിൻ തൈ, ചീരവിത്തുകൾ എന്നിവയുടെ വിതരണവും നടന്നു. കാർഷിക ഉപകരണങ്ങളുടെയും, ജൈവവളങ്ങളുടെയും വിവിധ തരം ചെടികളുടെയും കാർഷിക ഉത്പന്നങ്ങളയുടെയും ബഡ്സ് കുട്ടികൾ നിർമിച്ച വസ്തുക്കളുടെയും പ്രദർശനവും, വിപണനവും ഉണ്ടായി.



