പാലക്കാട് ചിറ്റൂരിൽ യുവാവിനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ ആര്യംപള്ളത്ത് മണികണ്ഠന്റെ മകൻ 24 വയസുകാരൻ ഹരികൃഷ്ണനാണു മരിച്ചത്. ഒരു കടയുടെ മുന്നിലായിരുന്നു പുലർച്ചെ 5 മണിയോടെ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തയത്. മൃതദേഹം ആദ്യം കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിലവിൽ മരണകാരണം  വ്യക്തമല്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *