പാലക്കാട് മണ്ണാർക്കാട് ചെത്തല്ലൂർ മുറിയങ്കണ്ണി റോഡിൽ ജീപ്പ് നിയന്ത്രണമിട്ട് തലകീഴായി മറിഞ്ഞു അപകടം. മുറിയങ്കണ്ണി ഭാഗത്തുനിന്നും വന്നിരുന്ന ജീപ്പാണ് മായപ്പടി ടെലിഫോൺ എക്സ്ചേഞ്ച് സമീപം എതിരെ വന്നിരുന്ന ബസ്സിനെ കണ്ട് വെട്ടിച്ചപ്പോഴാണ് റോഡരികിലെ സ്ലാബിൽ തട്ടി ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിൽ നിന്നും ഡ്രൈവറെ പുറത്തേക്ക് എടുത്തത്. കരിങ്കലത്താണി സ്വദേശിയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയത് സിസിടിവിയിൽ കാണുന്നുണ്ട്.

