പാലക്കാട് മണ്ണാർക്കാട് മെഴുകുംപാറയിൽ ഭീതിപരത്തിയ പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. ഇന്ന് പുലർചെ 2 മണിക്കാണ് പുലി കൂട്ടിൽ അകപ്പെട്ടത്.കുറച്ചു നാളുകളായി ജനവാസമേഖലയിലെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാസങ്ങളോളം പ്രദേശത്തെ ഭീതിലാക്കിയ പുലി കുടുങ്ങിയതോടെ ജനങ്ങൾ ഏറെ ആശ്വാസത്തിലാണ്. കഴിഞ്ഞ ഒരു മാസത്തിൽ നിരവധി വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. തുടർ നടപടികളുടെ ഭാഗമായി പുലിയെ DFO ഓഫീസിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *