പാലക്കാട് തിരുവിഴാംകുന്ന് ഫാമിൽ ഒറ്റയാൻ ഇറങ്ങി. മലപ്പുറം ജില്ലയിലെ തുവ്വൂരിൽ നിന്ന് വനം വകുപ്പ് തുരത്തിയ ഒറ്റയാനാണു കിലോമീറ്ററുകൾ താണ്ടി മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫാമിലെത്തിയാതെന്നാണ് വിവരം. ജനവാസ മേഖലകളിലൂടെ ആന പോകുന്ന CCTV ദൃശ്യങ്ങളും, മൊബൈൽ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളിയാഴ്ച പുലർച്ചയോടെ ഒലപ്പാറ, കൊമ്പൻകല്ല്,യത്തീംഖാന ചിരട്ടക്കുളം, കൊടിയംകുന്ന് വഴി മുണ്ടക്കുന്നിലെത്തി വെള്ളിയാർ പുഴ കടന്ന് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലേക്ക് കയറുകയായിരുന്നു.വനം വകുപ്പ് തിരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

