രാത്രിമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ.അതിശക്തമായ മഴയാണ് പെയ്തത്. രാവിലെ ആയപ്പോഴേക്കും പലയിടങ്ങളിലും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിക്കുകയും തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറക്കുകയും ചെയ്തു. നവീകരണം നടക്കുന്ന ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂപം കൊണ്ടു. പലയിടങ്ങളിലും പാലങ്ങളും വീളത്തിനടിയിലായി. കാലവർഷത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുരുന്നു. കാഞ്ഞിരപ്പുഴ ഡാം, മംഗലം ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ചുരം റോഡുള്ള പ്രദേശങ്ങളിലേക്കും മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രാ നിരോധനം ഏർപ്പെടുത്തി. മഴ ശകതമാകുന്നതിനാൽ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും കൊണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *