ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പ്രധാനപ്പെട്ട പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി.

 കെ എസ് ആർ ടി സി യുടെ പാലക്കാട് മെഡിക്കൽ കോളേജ് – കോങ്ങാട്  പ്രിയദർശിനി യാത്രയ്ക്ക് കോങ്ങാട് ബസ്റ്റാൻ്റിൽ നൽകിയ സ്വീകരണം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സർക്കാർ പ്രഖ്യാപിച്ച നൂറുദിന കർമ്മ പദ്ധതികൾക്ക് അതീവ പ്രാധാന്യം നൽകി സമയബന്ധിതമായാണ് നടപ്പിലാക്കുന്നത്. ആവശ്യപ്പെട്ടിട്ടുള്ള കാഞ്ഞിരപ്പുഴ, തച്ചമ്പാറ റൂട്ടുകളിൽ കൂടി പ്രിയദർശിനി ബസുകൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നീതു ശങ്കർ അധ്യക്ഷത വഹിച്ചു. ജോഷി, പി എസ് ശശികുമാർ, റിയാസ് നാലകത്ത്,മഹേഷ്,രവി,സി എൻ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *