പാലക്കാട് നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ കാട്ടാന കറങ്ങി. ചക്കക്കൊമ്പൻ എന്ന ആനയാണ് ജനവാസ മേഖലയിൽ രാത്രി എത്തി. വീട്ടുമുറ്റത്തെ പ്ലാവിൽ നിന്നും ചക്ക പറിച്ച് കഴിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ചക്കക്കൊമ്പൻ നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലെ സ്ഥിരം സാന്നിധ്യമാണ്. രാത്രികാലങ്ങളിൽ ഇറങ്ങി പ്ലാവ് കുലുക്കി ചക്ക തിന്നശേഷം തിരികെ കാട്ടിലേക്ക് കയറുകയാണ് ആനയുടെ പതിവ്. ഇതുവരെ ജനങ്ങൾക്ക് അപകടം ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ജനവാസ മേഖലയിൽ ആനയുടെ സാന്നിധ്യം ഭീതി ഉണ്ടാക്കുന്നതാണ്.

