പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്നതിനിടയിലാണ് വാവന്നൂർ ചാലിപ്പുറത്ത് വെച്ച് അപകടമുണ്ടായത്. മുന്നിൽ പോയിരുന്ന കാറിൽ ഇടിച്ചനശേഷം തെരുവ് നായ ബൈക്കിന് മുന്നിലേക്ക് ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ പട്ടാമ്പിയിലെ പ്രാദേശിക ചാനൽ ക്യാമറമാൻ വാടാനാംകുറുശി സ്വദേശി വിജീഷിന് ഗുരുതര പരിക്കേറ്റു. കാലിൻ്റെ എല്ലിന് പൊട്ടൽഉണ്ട്. ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

