ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പട്ടാമ്പി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കഞ്ചാവ് ചെടികൾക്ക്  140 cm, 192 cm സെൻ്റീമീറ്റർ ഉയരമുണ്ടായിരുന്നതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു. ആഴ്ചകൾക്ക് മുൻപും സമ്മാന രീതിയിൽ വല്ലപ്പുഴയിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ പാലക്കാട് ഇൻ്റലിജൻസ് ബ്യൂറോ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര കെ.ജെ. ഓസ്റ്റിൻ, അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർ സുധീഷ് ആർ നായർ,  അനൂപ് രാജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *