വല്ലപ്പുഴ ബഡ്‌സ് സ്കൂളിലേക്ക് രണ്ട് വീൽചെയറുകൾ സമ്മാനിച്ച് ചർക്ക. 47 പഠിതാക്കളുള്ള സ്കൂളിൽ നിലവിൽ ഉപയോഗിച്ച് കൊണ്ടിരുന്ന വീൽചെയറുകൾ കേട് വന്നതിനെ തുടർന്ന് ദുരിതത്തിലായ സ്കൂളിലേക്ക് ജീവനക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ചർക്ക  വീൽചെയറുകൾ നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ വിജിക്ക് ചർക്ക ചെയർമാൻ റിയാസ് മുക്കോളി വീൽചെയർ കൈമാറി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു സന്തോഷ്‌, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സൈദ് കോടനാട്, കെ ദാവൂദ് ഹാജി, ഹക്കീം ചൂരക്കോട്, കെ ടി സൈറൂഫ്, വി എം മുസ്തഫ, അഭിലാഷ് പെരുമുടിയൂർ , യൂസുഫ് കുറുവട്ടൂർ , കെ അഷ്‌റഫ്‌ അലി, പി ഷാജിമോൻ,ഹസീന ആലിക്കൽ,എംകെ നൂർജഹാൻ, ഹസ്ന ജമാൽ, ഫബ്ന ശിഹാബ്, അൽത്താഫ് ആലിക്കൽ, അബി റഹ്മാൻ, ഷബീബ് പട്ടാമ്പി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *