ഒരു വിവാഹമോ റോഡ് നിർമ്മാണ പ്രവർത്തികളോ പ്രകടനങ്ങളോ ഉണ്ടായാൽ പട്ടാമ്പി നഗരം സ്ഥാപിക്കുന്ന അവസ്ഥയാണ്. നഗരത്തിലെ ഓഡിറ്റിയത്തിലെ വിവാഹത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്കാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള വഴിയുടെ പകുതി ഭാഗം അഴുക്കുചാൽ നിർമാണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടത്തിനാൽ ഒരു വരിയായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഇതും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി. ആംബുലൻസ് അടക്കം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുന്ന സ്ഥിതിയുണ്ട്. മേലെ പട്ടാമ്പി പെരിന്തൽമണ്ണ റോഡിലെ കട്ടവിരിക്കൽ പ്രവൃത്തി നടക്കുന്ന സമയത്തും മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയും മറ്റോ പ്രതിഷേധ പ്രകടനങ്ങൾ ടൗണിലൂടെ കടന്നുപോയാലും ഇത് തന്നെയാണ് അവസ്ഥ. 5 മിനിറ്റ് കൊണ്ട് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് മാറിക്കിട്ടുവാൻ മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *