പാലക്കാട് കൊല്ലങ്കോട് പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സമീപത്തെ വീടിന്റെ ഒരു ഭാഗം തകരുകയും ഇലക്ട്രിസിറ്റി പോസ്റ്റ് ഒടിഞ്ഞു വീഴുകയും വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും പൂർണ്ണമായി തകരുകയും ചെയ്തു. ടാങ്ക് തകർന്നു വീഴുമ്പോൾ പരിസരത്ത് നിരവധി ആളുകളും വാഹനങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആളപായം ഒഴിവായത് വലിയ ഭാഗ്യമാവുകയായിരുന്നു. 1992 മുതൽ പണി ആരംഭിച്ച വാട്ടർ ടാങ്ക് നിർമ്മാണം നിരവധി തവണ മുടങ്ങി 2004ലാണ് പണിപൂർത്തിയായത്. മീങ്കര ഡാമിൽനിന്നും വെള്ളം കൊല്ലങ്കോട് വിതരണം ചെയ്യാനായിരുന്നു നിർമ്മാണം. പിന്നീട് ടാങ്കിന്
ബലക്ഷയം രൂക്ഷമായിതുടങ്ങി. ആളപായം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാട്ടർ ടാങ്ക് പൊളിച്ചു നീക്കിയത്.

