പാലക്കാട് കൂറ്റനാട് വട്ടെനാട് ഹൈസ്ക്കൂളിന് സമീപം നിർമ്മാണത്തിലിരുന്ന ഇരുനില വീട് ആണ് തകർന്നത്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. കൂറ്റനാട് സ്വദേശി വടക്കേതിൽ ആരിഫിൻ്റെ രണ്ട് നില വീടാണ് തകർന്നത്. 10 വർഷത്തിലധികായി വീട് കോൺക്രീറ്റ് കഴിഞ്ഞ് കിടക്കുന്നു. ഇപ്പൊൾ വീണ്ടും പുനർനിർമ്മാണം നടക്കുമ്പോഴാണ് തകർച്ച ഉണ്ടായത്. രണ്ടുദിവസം മുൻപ് വരെ വീട്ടിൽ പണിക്കാർ ഉണ്ടായിരുന്നു. രാത്രി വലിയൊരു ശബ്ദം കേട്ടത് അറിയുള്ളൂ നിമിഷങ്ങൾക്കുള്ളിൽ വീട് നിലം പതിച്ചതാണ് കണ്ടതെന്നും സമീപവാസികൾ പറഞ്ഞു.കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡിൽ റൈസ് മില്ല് നടത്തുകയാണ് ആരിഫ്. പണിക്കാർ ഇല്ലാത്ത സമയത്ത് വീട് തകർന്നു വീണതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വീട് തകർന്നു വീഴുവാനുള്ള കാരണം വ്യക്തമല്ല. പഞ്ചായത്ത് സാരഥികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ തുടങ്ങിയവർ സ്ഥലത്ത് സന്ദർശനം നടത്തി.

