ഒരുകാലത്ത് നിരത്തുകൾ കീഴടക്കി രാജകീയ പ്രൗഢിയോടെ പാഞ്ഞ അംബാസിഡർ കാറുകളും കോണ്ടസ്സ കാറുകളും കൂടെ കൊണ്ടുനടക്കുന്ന വാഹന പ്രേമികളുടെ കൂട്ടായ്മയായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ക്ലബ് കേരളയുടെ നേതൃത്വത്തിലാണ് ചാലിശ്ശേരി മൈതാനിയിൽ ആറാമത് വാഹന പ്രദർശനം സംഘടിപ്പിച്ചത്. HMCK ഫ്രീഡം ഡ്രൈവ് 2026 എന്ന പേരിൽ നടന്ന വാഹന റാലി കൗതുകമായി. HMCK സ്ഥാപക നേതാവ് ഷിജിൽ വാടാനപ്പള്ളി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ശേഷം ഗ്രൗണ്ടിൽ മധുരവിതരണം നടത്തി. തുടർന്ന് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തതിന് ശേഷം HM വാഹനങ്ങളുടെ വാഹനറാലി ചാലിശ്ശേരി പോലീസ് ഫ്ലാഗ് ഓഫ് ചെയ്തു. വാഹന ഒന്നിന് പിറകെ ഒന്നായി ചാലിശ്ശേരി ഗ്രൗണ്ട് വലം വച്ച ശേഷം റോഡിലേക്കിറങ്ങി പെരുമ്പിലാവ്, കടവല്ലൂർ, വളയംകുളം വഴി ചങ്ങരംകുളം നയാര പെട്രോൾ പമ്പിന് സമീപമെത്തി തിരിച്ച് ചാലിശ്ശേരി ഗ്രൗണ്ടിൽ സമാപിച്ചു. ഇന്ത്യൻ റോഡുകളിലെ എക്കാലത്തേയും രാജാക്കൻമാർ അംബാസഡർ കാറുകൾ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു HM വാഹന റാലി. ഇന്ത്യൻ മസിൽ കാർ എന്നറിയപ്പെടുന്ന ഹിന്ദുസ്ഥാൻ മോട്ടോഴ്സിൻ്റെ കോണ്ടസ്സ കാറുകളും കാണികളിൽ ആവേശമുയർത്തി. ഇത്തവണത്തെ തമിഴ്നാട്ടിൽ നിന്നും HM വാഹനപ്രേമികൾ തങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുമായി എത്തിയിരുന്നു. പരിപാടികൾക്ക് ഷിജിൽ വാടാനപ്പള്ളി, ശ്രീരാജ് ഗുരുവായൂർ, മണികണ്ഠൻ വാടാനപ്പള്ളി, രാജഗോപാൽ മങ്ങാട്, സക്കരിയ മാറഞ്ചേരി, ജെറി ജോയ് അക്കിക്കാവ്, ഷെഹീൻ ചാവക്കാട്, ഗഫൂർ വട്ടേക്കാട്, റഹ്മാൻ ചേറ്റുവ, ഉണ്ണി കേച്ചേരി, നീരജ്, ബിനോയ്, സെജീബ്, ശരത്ത്, രജീഷ് മുറ്റിച്ചൂർ, സുലൈമാൻ ബാബു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *