കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പാഠം 1 പാടത്തേക്ക് പരിപാടി വേറിട്ട അനുഭവമായി. കുട്ടികൾക്ക് കൃഷിയെ മനസ്സിലാക്കാനും താത്പര്യം ഉണ്ടാകുവാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.നാൽപ്പതോളം കുട്ടികർഷകരാണ് നെൽപ്പാടത്തിറങ്ങി ഞാറുനട്ട് കാർഷിക സംസ്കാരം തൊട്ടറിഞ്ഞത്. ശാസ്ത്രീയമായ ഞാറുനടീൽ രീതികൾ നേരിട്ട് പഠിച്ച കുട്ടികൾ, ഞാറ്റുപാട്ടുകളും നാടൻ കാർഷിക ചൊല്ലുകളുമായി പാടത്ത് സജീവമായി.കുട്ടികളിൽ കാർഷിക മേഖലയോടുള്ള താൽപര്യം വളർത്തുക, പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ശാസ്ത്രീയ കൃഷിരീതികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പാഠം ഒന്ന് പാടത്തേക്ക് കാർഷിക അവബോധം പരിപാടി സംഘടിപ്പിച്ചത്. അന്നദാതാക്കളായ കർഷകരുടെ കഠിനാധ്വാനവും കർഷക ദിനത്തിന്റെ പ്രാധാന്യവും ഡോ. തുളസി വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.കാർഷിക മേഖലയെക്കുറിച്ചുള്ള അറിവും കൃഷിയോടുള്ള താൽപര്യവും പുതുതലമുറയിൽ വളർത്തുന്നതിന് ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു. മണ്ണിലിറങ്ങി പണിയെടുക്കുന്നതിന്റെ സന്തോഷവും അറിവും പകർന്നുനൽകിയ പരിശീലന പരിപാടി പായസ വിതരണത്തോടെ സമാപിച്ചു.ഗവേഷണ കേന്ദ്രത്തിലെ മറ്റ് ശാസ്ത്രജ്ഞരും  ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *