ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായി കൂത്തുപറമ്പിൽ നിന്നും പ്രയാണമാരംഭിച്ച പതാക ജാഥക്ക് പാലക്കാട് ജില്ലാ അതിർത്തിയായ പട്ടാമ്പിയിൽ ഉജ്ജ്വല വരവേൽപ്പ്. വിളയൂരിലേക്ക് പുലാമന്തോൾ പാലത്തിനു മുകളിൽ നിന്നും സ്വീകരിച്ചു. മുത്തു കുടകളും, വാദ്യമേളങ്ങൾ, പുതൻ, തിറ എന്നിവയുമായാണ് ജാഥയെ സ്വീകരിച്ചത്. ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ധീൻ, പ്രസിഡന്റ് പി കെ ഷിബി കൃഷ്ണ, ട്രഷറർ എം എ ജിതിൻ രാജ്, സിപിഐ എം പട്ടാമ്പി ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ, സ്വാഗത സംഘം ചെയർമാർ ടി ഷാജി. എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റർ എസ് ആർ അരുൺ ബാബു, മാനേജർ എം വിജിൻ എം എൽ എ, ജാഥാംഗങ്ങളായ എൽ ജി ലിജീഷ്, ആർ ശ്യാമ എന്നിവരെ ഹാരമണിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ആർഷോ, എം രൻദീഷ്, പി വി രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ശ്രീജിത്ത്‌, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ എ എൻ നീരജ്, കെ ഷൈജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം എൻ സുധീപ്, സി രാകേഷ്, കൊപ്പം ബ്ലോക്ക് പ്രസിഡന്റ് ജെ അർജുൻ എന്നിവരും ജാഥയെ സ്വീകരിക്കാൻ എത്തിയിരുന്നു.

തുടർന്ന് മേലെ പട്ടാമ്പിയിൽ ഒരുക്കിയ സ്വീകരണ പൊതുയോഗ ത്തിൽ ജില്ലാ ജോയന്റ് സെക്രട്ടറി എ എൻ നീരജ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എസ് ആർ അരുൺ ബാബു സംസാരിച്ചു. പട്ടാമ്പി ബ്ലോക്ക് സെക്രട്ടറി പി ആർ രജീഷ് സ്വാഗതവും, പ്രസിഡന്റ് വി ടി രാഹുൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *