ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും മത്സരങ്ങളും കലാപരിപാടികളുമൊക്കെ ആയാണ് വിളയോണം എന്ന പേരിൽ വിളയൂർ ഗ്രപമഞ്ചായത്തിൻ്റെ ഓണാഘോഷം സംഘടിപ്പിച്ചത്. കരിങ്ങനാട് ചന്തപ്പടി സ്കൂളിൽ നടന്ന പരിപാടി മുൻ എംഎൽഎ സിപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരത്തിലെ മത്സരാർത്ഥികളുടെ എണ്ണവും അതുപോലെ മാവേലിയുടെ വരവും കെങ്കേമമായി. വടംവലി മത്സരവും ഓണസദ്യയും കഴിഞ്ഞ് ഓണക്കോടിയും നൽകിയാണ് പഞ്ചായത്തിലെ ആശ, അംഗൻവാടി, ഹരിത കർമ്മ സേന, തൊഴിലുറപ്പ് മേറ്റ്മാർ, ഓഫീസ് ജീവനക്കാർ അടക്കമുള്ള കുടുംബാംഗങ്ങളെ ഭരണസമിതി ആദരിച്ചത്.


