പാലക്കാട് ഒറ്റപ്പാലം റൂട്ടിൽ ലക്കിടി കൂട്ടുപാത ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സിഗ്നൽ മാറിയപ്പോൾ ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ അതേ ദിശയിലുള്ള മറ്റൊരു ബൈക്ക് കാറിനെ മറികടന്ന് അശ്രദ്ധമായി ഇടത്തോട്ടുള്ള റോഡിലേക്ക് തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇടിയിൽ ബൈക്ക്നി റോഡിലേക്ക് തെറിച്ചു വീണ്. വേഗത കുറവായതിനാൽ വലിയ അപകടം ഒഴിവായി. ബൈക്ക് യാത്രക്കാരന് നിസ്സാര പരിക്കേറ്റു.

