ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന പേരോടുകൂടിയ എയർബസ്സിൽ നടത്തിയ പരിശോധനയിൽ ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ വാണിജ്യ അളവിലുള്ള 142 ഗ്രാം മെത്താം ഫിറ്റാമിൻ, ഒരു ഗ്രാം കഞ്ചാവും കണ്ടെത്തി.
തൃശ്ശൂർ കടങ്ങോട് അമ്പലവട്ടം കരയിൽ അയ്യല കാട്ടിൽ വീട്ടിൽ 35 വയസുള്ള ജിത്തിനെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുകേഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ജിത്തു കിരൺ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ദേവകുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് ടി സി, വേണുഗോപാലൻ, അമർനാഥ്,വിപിൻ വി എന്നിവരും പരിശോധനയിൽ പങ്കെടുത്തു


